ഇസ്ലാമബാദ്: ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന ഭയത്താല്‍ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്കടുത്ത് പാക് അധീന കാശ്മീരിന്റെ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ കൂടുതല്‍ കൗണ്ടര്‍-ഡ്രോണ്‍ സംവിധാനങ്ങള്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
റാവലക്കോട്ട്, കോട്‌ലി, ഭീംബര്‍ സെക്ടറുകള്‍ക്ക് എതിര്‍വശത്ത് പാകിസ്ഥാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. നിയന്ത്രണരേഖയില്‍ 30 ലധികം ഡ്രോണ്‍ പ്രതിരോധ യൂണിറ്റുകള്‍ പാകിസ്ഥാന്‍ വിന്യസിച്ചതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കോട്‌ലി-ഭീംബര്‍ ബ്രിഗേഡുകളെ നിയന്ത്രിക്കുന്ന 23 ാമത് ഇന്‍ഫന്‍ട്രി ഡിവിഷനോടൊപ്പം, മുറീ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 12 ാമത് ഇന്‍ഫന്‍ട്രി ഡിവിഷന് കീഴിലാണ് പാകിസ്ഥാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വ്യോമാതിര്‍ത്തി നിരീക്ഷണവും ഇലക്ട്രോണിക് യുദ്ധോപകരണ ശേഷികളും ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന ഇന്ത്യയുടെ മുന്നറിയിപ്പും പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക നീക്കങ്ങളിലെ വര്‍ധനവുമാണ് പാകിസ്ഥാനെ അസ്വസ്ഥരാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.