തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കും. പരിഷ്‌ക്കരിച്ച വിജ്ഞാപനം ഒരു മാസത്തിനുള്ളില്‍ ഇറങ്ങും. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനം വരെ വര്‍ധനവിനാണ് ശുപാര്‍ശ. വേതന പരിഷ്‌കാരം ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി ശനിയാഴ്ച നിര്‍ദേശം നല്‍കി.
ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദേഹം വ്യക്തമാക്കി. തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പുതിയ വേതന ശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചിരുന്നു. പക്ഷേ മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂല നിലപാടെടുത്തിരുന്നു.
2013 ലാണ് ഏറ്റവും ഒടുവില്‍ വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കുടുംബമായി ജീവിക്കാന്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍ വകുപ്പിന്റെ വിലയിരുത്തല്‍. വേതന പരിഷ്‌കരണത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവല്‍കരിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.