കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം. ഒരു കട പൂര്‍ണമായും ഏതാനും കടകള്‍ ഭാഗികമായും കത്തിനശിച്ചു. ശ്രീധര്‍ തിയേറ്ററിന് സമീപത്തെ നാല് നിലകെട്ടിടത്തിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ തീപിടിത്തം ഉണ്ടായത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചെന്ന് അധികൃതര്‍ അറിയിച്ചു.
അഗ്‌നിരക്ഷാ സേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്തെ കച്ചവടക്കാരും ചുമട്ടുത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം പുലര്‍ച്ചെ മൂന്നരയോടെയാണ് തീ പൂര്‍ണമായും അണച്ചത്.
കളിപ്പാട്ടങ്ങളും ഫാന്‍സി ഉല്‍പന്നങ്ങളും വില്‍ക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ ഒരു മുറിയില്‍ കൂട്ടിയിട്ടിരുന്ന ആക്രി വസ്തുക്കളില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്. ഇത് പിന്നീട് സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.