ജറൂസലം: മാസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പ്രമുഖ നേതാക്കളുടെ മരണത്തില്‍ സ്ഥരികരണവുമായി ഹമാസ്.
ഹമാസിന്റെ പ്രമുഖ നേതാവായിരുന്ന മുഹമ്മദ് സിന്‍വാര്‍, സായുധ വിഭാഗം വക്താവ് അബു ഉബൈദ എന്നിവര്‍ ഈ വര്‍ഷം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് മിലിട്ടറി വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്‌സ് ആണ് തിങ്കളാഴ്ച വിഡിയോ പ്രസ്താവനയിലൂടെ സ്ഥരീകരിച്ചത്.
പുതിയ വക്താവിനെ നിയമിച്ചതായും വ്യക്തമാക്കി. ഓഗസ്റ്റ് 31 ന് ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടത്. ഹുദൈഫ സാമിര്‍ അബ്ദുല്ല അല്‍ കഹ്‌ലൂത് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. ഈ പേരുവിവരം ഇപ്പോഴാണ് സംഘടന വ്യക്തമാക്കുന്നത്. അബു ഉബൈദയെ രക്തസാക്ഷിയെന്നാണ് സംഘടന വിശേഷിപ്പിച്ചത്.
മുഖംമൂടി ധരിച്ച് പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അബു ഉബൈദയുടെ മുഖം മറക്കാത്ത ചിത്രവും പുറത്തു വന്നു. പാലസ്തീനിലെ റെസിസ്റ്റന്‍സ് ന്യൂസ് നെറ്റ്വര്‍ക്കാണ് ചിത്രം പുറത്തു വിട്ടത്.
പട്ടാള യൂണിഫോമില്‍ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തില്‍ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അദേഹം മാധ്യമങ്ങളുമായി സംവദിച്ചിരുന്നത്. ഹമാസിന്റെ റഫ മേധാവിയായിരുന്ന മുഹമ്മദ് ശബാന ഉള്‍പ്പെടെ മറ്റ് രണ്ട് മുതിര്‍ന്ന നേതാക്കളുടെ മരണവും ഖസാം ബ്രിഗേഡ്‌സ് സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.