ചരിത്രം കുറിച്ച് 'ദ ബൈബിൾ ഇൻ എ ഇയർ'; പോഡ്കാസ്റ്റ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറുകോടിയിലേക്ക്

ചരിത്രം കുറിച്ച് 'ദ ബൈബിൾ ഇൻ എ ഇയർ'; പോഡ്കാസ്റ്റ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറുകോടിയിലേക്ക്

വാഷിങ്ടൺ : ആഗോളതലത്തിൽ വചനപ്രഘോഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ 'ദ ബൈബിൾ ഇൻ എ ഇയർ' പോഡ്കാസ്റ്റ് സമാനതകളില്ലാത്ത നേട്ടത്തിലേക്ക്. ആരംഭിച്ചിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഈ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ഇതിനോടകം നൂറുകോടിയോളം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടതായി അസെൻഷൻ ടീം അറിയിച്ചു.

ദൈവവചനം ജനങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുമെന്നതിന് തെളിവാണ് ഈ സ്വീകാര്യതയെന്ന് ഫാ. മൈക്ക് ഷ്മിറ്റ്‌സ് പ്രതികരിച്ചു. "ഇത്രയധികം ആളുകൾക്കൊപ്പം ബൈബിൾ വായിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇത് പൂർണമായും ദൈവത്തിന്റെ പ്രവൃത്തിയാണ്," അദേഹം പറഞ്ഞു. രക്ഷാകര ചരിത്രവും തിരുവെഴുത്തുകളും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ പോഡ്കാസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദിവസവും 30 മിനിറ്റ് കൊണ്ട് ഒരു വർഷത്തിനുള്ളിൽ ബൈബിൾ പൂർണമായും വായിച്ചു തീർക്കാവുന്ന ഈ പദ്ധതിയുടെ മലയാളം പതിപ്പും വലിയ വിജയമായിരുന്നു. പ്രശസ്ത വചന പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് മലയാളം പതിപ്പ് നയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികളാണ് ഈ ഉദ്യമത്തിൽ പങ്കുചേർന്ന് വചനപാരായണം പൂർത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.