കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തില്‍ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. ബുദ്ധ എയറിന്റെ ടര്‍ബോപ്രോപ്പ് പാസഞ്ചര്‍ വിമാനമാണ് റണ്‍വേയില്‍ നിന്ന് 200 മീറ്റര്‍ ദൂരേക്ക് തെന്നിമാറിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 9എന്‍-എഎംഎഫ്, എടിആര്‍72-500 നമ്പര്‍ ടര്‍ബോപ്രോപ്പ് പാസഞ്ചര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ട്രാക്കറുകള്‍ പറയുന്നു. കാഠ്മണ്ഡുവില്‍ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.
വിമാനം റണ്‍വേയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ ഒരു അരുവിക്ക് സമീപത്തേക്കാണ് തെന്നിമാറിയത്. സംഭവത്തില്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. നേപ്പാള്‍ വ്യോമയാനത്തിന്റെ സുരക്ഷാ രേഖ പലപ്പോഴും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
2024 ജൂലൈയില്‍ കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന സൗര്യ എയര്‍ലൈന്‍സിന്റെ ഒരു ബോംബാര്‍ഡിയര്‍ വിമാനം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചിരുന്നു. 2023 ജനുവരിയില്‍, യെതി എയര്‍ലൈന്‍സിന്റെ ഒരു എടിആര്‍ 72 പൊഖാറയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ് 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.