തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് ഭരണം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പിന് മുമ്പ് ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോണ്‍ഗ്രസ് ലക്ഷ്യ സമ്മിറ്റിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേചൊല്ലി തര്‍ക്കമുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ തന്ത്രമാണെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു ഗാലക്സി ഓഫ് ലീഡര്‍ഷിപ്പുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കും.
ഒരാള്‍പോലും പിണങ്ങില്ല. ഒരു ടീമായി, ഒറ്റ കുടുംബമായി നില്‍ക്കും. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസമാണ് നമുക്കുള്ളത്. നൂറിലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്നും സതീശന്‍ ആവര്‍ത്തിച്ചു.
2021ല്‍ നമ്മുടെ കൂടെ ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ കൂടെയുണ്ട്. ഇടതുപക്ഷവുമായി സഹകരിച്ചിരുന്ന നൂറുകണക്കിനാളുകള്‍ യുഡിഎഫിന്റെ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമിലുണ്ടാകും. എല്‍ഡിഎഫിന്റെ തോല്‍വി നമ്മളേക്കാള്‍ ശക്തമായി ഇവര്‍ ആഗ്രഹിക്കുന്നുണ്ട്.
വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും സഹയാത്രികരായിരുന്ന പലരും കൂടെയുണ്ടാകും. എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കുന്നവരും ഒപ്പമുണ്ടാകും. കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമാണ് വരാന്‍ പോകുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.