ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം അന്വേഷ അടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പറക്കുന്നത്. പന്ത്രണ്ടിന് രാവിലെ 10:17 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം.
2025 മെയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എല്‍വി സി 61 വിക്ഷേപണം നടന്നത്. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ സാങ്കേതിക പ്രശ്‌നമായിരുന്നു അന്ന് വില്ലനായത്. പരാജയം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്‌നം ആവര്‍ത്തിക്കില്ലെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്.
പിഎസ്എല്‍വിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎല്‍ പതിപ്പാണ് വരും ദൗത്യത്തില്‍ ഉപയോഗിക്കുന്നത്. നിര്‍ണായക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് എന്‍ വണ്‍ അന്വേഷയാണ് ബഹിരാകാശത്തേക്ക് അയക്കുന്ന പ്രധാന ഉപഗ്രഹം.
അതേസമയം അറുപത്തിനാലാം ദൗത്യത്തില്‍ അന്വേഷയ്‌ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളും ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.