തിരുവനന്തപുരം: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നടപടിക്കൊരുങ്ങി നിയമസഭ. രാഹുല്‍ വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്നും തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തിരുവല്ല സ്വദശിനിയാണ് രാഹുലിനെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ പാലക്കാട് നിന്ന് അറസ്റ്റിലായ രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ച് ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്.
രാഹുലിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും സമാന സ്വഭാവമാണുള്ളതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഒരേ രീതിയില്‍ യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും കുഞ്ഞു വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പരാതികളില്‍ പറയുന്നത്. രണ്ടാമത്തെ കേസിലൊഴികെ ബാക്കി രണ്ട് കേസുകളിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണവും ഉണ്ട്.
അതേസമയം രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മറുപടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചെന്നും ഇനി കോണ്‍ഗ്രസ് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.