ലുലു ഗ്രൂപ്പില്‍ നിന്ന് ഓഹരിവാങ്ങാന്‍ സൗദി; ചർച്ചകള്‍ നടക്കുന്നതായി റോയിട്ടേഴ്സ്

ലുലു ഗ്രൂപ്പില്‍ നിന്ന് ഓഹരിവാങ്ങാന്‍ സൗദി; ചർച്ചകള്‍ നടക്കുന്നതായി റോയിട്ടേഴ്സ്

സൌദി സർക്കാർ ലുലു ഗ്രൂപ്പില്‍ നിന്നും ഓഹരി വാങ്ങാന്‍ ച‍ർച്ച തുടങ്ങിയതായി റിപ്പോ‍ർട്ട്. സൗദി അറേബ്യന്‍ നിക്ഷേപക വിഭാഗമായ പൊതു നിക്ഷേപ ഫണ്ടാണ് ഓഹരി വാങ്ങാന്‍ ചർച്ച തുടങ്ങിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.എന്നാല്‍ ഓഹരിയെത്രയെന്നോ നിക്ഷേപ തുകയെത്രയെന്നോ വ്യക്തമല്ല.

 അതേ സമയം ഓഹരി വില്‍പന സംബന്ധിച്ച വാര്‍ത്തകളോട് ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

 ആവശ്യമായ സമയത്ത് ഔദ്യോഗിക മാധ്യമങ്ങളിലൂടെ കോർപ്പറേറ്റ് വിവരങ്ങള്‍ അറിയിക്കുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ട‍ർ വി നന്ദകുമാർ അറിയിച്ചു. നിലവില്‍ 26 ലക്ഷം കോടി രൂപയാണ് സൌദി പൊതു നിക്ഷേപ ഫണ്ടിലെ നിക്ഷേപം. 55,800 കോടി രൂപയാണ് ലുലു ഗ്രൂപ്പിന്‍റെ ആസ്തി.നേരത്തെ അബൂദബിയിലെ ഭരണകൂടത്തിന് കീഴിലെ നിക്ഷേപ കമ്പനിയായ എ.ഡി.ക്യു എണ്ണായിരം കോടി രൂപ ലുലു ഗ്രൂപ്പില്‍ ഓഹരിക്കായി നിക്ഷേപിച്ചിരുന്നു. ആഗോള തലത്തില്‍ 22 രാജ്യങ്ങളിലായി 194 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.