തവാങ്: അരുണാചല്‍ പ്രദേശിലെ തവാങില്‍ തടാകത്തില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ദിനുവിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
കേരളത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ തവാങില്‍ വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിലെ രണ്ട് പേരാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് തവാങിലെ സേല എന്ന് വിളിക്കുന്ന ഹിമ തടാകത്തില്‍ അപകടം ഉണ്ടായത്. തടാകത്തിന് മുകളിലുണ്ടായിരുന്ന ഐസ് പാളി പൊട്ടി യുവാക്കള്‍ അതിനുള്ളിലേക്ക് വീഴുകയായിരുന്നു.
ദിനുവിന്റെ മൃതദേഹം ഇന്നലെ തന്നെ തിരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ മലപ്പുറം സ്വദേശിയായ മാധവനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ എട്ടോടെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. രാവിലെ 11 ഓടെ മാധവന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതിശൈത്യവും മോശം ദൃശ്യപരിധിയും തിരച്ചിലിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഐടിബിപി, എസ്ഡിആര്‍എഫ് എന്നി സേനാ വിഭാഗങ്ങളും പ്രാദേശിക പൊലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ടാമത്തെ മൃതദേഹം പുറത്തെടുക്കാനായത്.
നിലവില്‍ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.