ജറുസലേം: ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ മുന്‍പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാന്റെ ഭാഗത്തു നിന്ന് അത്തരമൊരു വീഴ്ചയുണ്ടായാല്‍ ഇറാന്‍ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രയേല്‍ നീങ്ങുമെന്നും അത് ആ രാജ്യത്തിന്റെ അന്ത്യം കുറിയ്ക്കുമെന്നും നെതന്യാഹു പാര്‍ലമെന്റ് യോഗത്തില്‍ വ്യക്തമാക്കി.
ഭാവിയില്‍ ഇറാന് എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും ഇറാന് പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാനാകില്ലെന്നും പറഞ്ഞ നെതന്യാഹു ഇസ്രയേല്‍ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഇറാനുമായുള്ള വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ പശ്ചിമേഷ്യന്‍ ഭാഗത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
അതേസമയം, ഗാസയിലെ യുദ്ധാനന്തര ഭരണം സംബന്ധിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള പദ്ധതികളുടെ ഭാഗമായി തുര്‍ക്കി-ഖത്തര്‍ സൈനികരെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷത വഹിക്കുന്ന സമാധാന സമിതിയില്‍ തുര്‍ക്കി, ഖത്തര്‍ ഉദ്യോഗസ്ഥരെ സാധ്യതയുള്ള പങ്കാളികളായി പരാമര്‍ശിച്ചിരുന്നു.
ഗാസയില്‍ തുര്‍ക്കിയുടെ ഏതെങ്കിലും വിധത്തിലുള്ള പങ്കാളിത്തത്തെ ഇസ്രയേല്‍ ആവര്‍ത്തിച്ച് എതിര്‍ത്തിട്ടുണ്ട്. കൂടാതെ ഖത്തറുമായി ഇസ്രയേല്‍ നല്ല ബന്ധത്തിലല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.