ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അഴിക്കുള്ളില്‍; മഞ്ചേരി ജയിലില്‍ റിമാന്‍ഡില്‍

 ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അഴിക്കുള്ളില്‍; മഞ്ചേരി ജയിലില്‍ റിമാന്‍ഡില്‍

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍.

കുന്ദമംഗലം കോടതിയാണ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് നിന്ന് ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് കൊണ്ടു പോയി.

ഷിംജിതയെ കൊണ്ടുവരുമെന്നറിഞ്ഞ് കോടതി പരിസരത്ത് വന്‍ ആള്‍ക്കൂട്ടവും എത്തിയിരുന്നു. മുന്‍കരുതലിനായി വലിയ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വടകരയിലെ ബന്ധു വീട്ടില്‍ നിന്ന് പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.

യുവതിക്കെക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസില്‍ വിഡിയോ ചിത്രീകരിച്ചതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പൊലീസിന്റെ രഹസ്യ നീക്കങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.