കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള മകനെ കടലിലെറിഞ്ഞ് കൊന്നു; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള മകനെ  കടലിലെറിഞ്ഞ് കൊന്നു; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂര്‍: ഒന്നര വയസുള്ള മകനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. പിഴ അടച്ചാല്‍ തുക ഭര്‍ത്താവിന് നല്‍കണമെന്നും കോടതി വിധിച്ചു.

ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നര വയസുകാരന്‍ വിയാനെ ശരണ്യ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. ശരണ്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആണ്‍ സുഹൃത്ത് നിധിനെ വെറുതെ വിടുകയും ചെയ്തു.

ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഒന്നുമറിയാത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി പറഞ്ഞു.

2020 ഫെബ്രുവരി 17 നാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ, മകന്‍ വിയാനെ (ഒന്നര) തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.