കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡ് പിടിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിനിടെ ചെറിയ മോഡുലാര്‍ ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള നീക്കവുമായി ഡെന്മാര്‍ക്ക്.
1985 ല്‍ കൊണ്ടുവന്ന ആണവോര്‍ജ നിരോധനം പിന്‍വലിക്കാന്‍ ആലോചിക്കുകയാണെന്ന് കാലാവസ്ഥാ, ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനെന്ന വിശദീകരണമാണ് മന്ത്രാലയം ഇതു സംബന്ധിച്ച് നല്‍കുന്നത്. കാറ്റും സൗരോര്‍ജവുമാണ് നിലവില്‍ ഡെന്മാര്‍ക്കിന്റെ പ്രധാന ഊര്‍ജ സ്രോതസ്.
ആണവ റിയാക്ടറുകള്‍ വഴി ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനായാല്‍ ഊര്‍ജ ആവശ്യകതയില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിക്കുമെന്നാണ് ഊര്‍ജ മന്ത്രി ലാര്‍സ് ആഗാര്‍ഡ് വ്യക്തമാക്കുന്നത്. ഇവ നിര്‍മിക്കാന്‍ എളുപ്പമാണെന്നും വലിയ പവര്‍ റിയാക്ടറുകളേക്കാള്‍ താങ്ങാവുന്ന ചെലവാണെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണ പ്രക്രിയകള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടുമെന്നും അദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ 2024 ലെ കണക്കുകള്‍ പ്രകാരം ഡെന്‍മാര്‍ക്കിലെ വൈദ്യുതി ഉല്‍പാദനത്തിന്റെ 58 ശതമാനവും കാറ്റില്‍ നിന്നാണ്. അവശേഷിക്കുന്ന 18 ശതമാനം ജൈവ ഇന്ധനങ്ങളാണ്. സൗരോര്‍ജത്തില്‍ നിന്നാണ് 11 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് പുറമെ മാലിന്യത്തില്‍ നിന്നും കല്‍ക്കരിയില്‍ നിന്നുമായി അഞ്ച് ശതമാനം വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.