കൊച്ചി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തവണ മത്സരിച്ച പത്ത് സീറ്റുകളിലും ഇപ്രാവശ്യവും മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോണ്‍ഗ്രസിന് ഒന്നും വിട്ടു കൊടുക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു.
നാല് സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാനിരിക്കെയാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപനം. തോറ്റ സീറ്റുകള്‍ വിട്ടുകൊടുക്കാനാണെങ്കില്‍ കോണ്‍ഗ്രസ് എത്ര സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്നും പി.സി. തോമസ് ചോദിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പത്ത് സീറ്റില്‍ മത്സരിച്ചുവെങ്കിലും തൊടുപുഴയില്‍ പി.ജെ. ജോസഫിനും കടുത്തുരുത്തിയില്‍ നിന്ന് മോന്‍സ് ജോസഫിനും മാത്രമാണ് വിജയിച്ചത്.
കഴിഞ്ഞ തവണ തങ്ങള്‍ പത്ത് സീറ്റില്‍ മത്സരിച്ചു. കൂടുതല്‍ സീറ്റു വേണമെന്ന് ആവശ്യപ്പെടുന്നില്ല. നിലവിലുളള്ള സീറ്റ് വിട്ടുകൊടുക്കുകയുമില്ല. പത്തിടത്തേക്കുള്ള സ്ഥാനാര്‍ത്ഥികളെ വരെ ഏതാണ്ട് കണ്ടു വെച്ചിരിക്കുകയാണെന്നും പി.സി. തോമസ് വ്യക്തമാക്കി.
ഇടുക്കി, ഏറ്റുമാനൂര്‍, കുട്ടനാട് തുടങ്ങി നാല് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടി വരുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞാല്‍ കോണ്‍ഗ്രസ് എത്ര സീറ്റ് വിട്ടുകൊടുക്കണം എന്ന് തോമസ് ചോദിച്ചു.
'ഞങ്ങള്‍ വെറും പത്ത് സീറ്റിലേ മത്സരിച്ചുള്ളൂ. കോണ്‍ഗ്രസ് നൂറില്‍പരം സീറ്റുകളില്‍ മത്സരിച്ച് വളരെ കുറച്ച് സീറ്റുകളിലേ വിജയിച്ചുള്ളൂ. കേരളാ കോണ്‍ഗ്രസ് പത്ത് സീറ്റില്‍ മത്സരിച്ച് രണ്ടിടത്ത് ജയിച്ചു. എങ്ങനെ ഞങ്ങളോട് കൂടുതല്‍ സീറ്റുകള്‍ ചോദിക്കും?
അങ്ങനെ ചോദിക്കുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. കോണ്‍ഗ്രസ് അത്ര ധിക്കാരപരമായി പെരുമാറുമെന്ന് കരുതുന്നില്ല. ചോദിച്ചാല്‍ ഞങ്ങള്‍ എന്തിന് വിട്ടു കൊടുക്കണം?. അല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ പറയും. അങ്ങനെ കോണ്‍ഗ്രസ് വിട്ടുകൊടുക്കുമോ. മറ്റു പാര്‍ട്ടികള്‍ വിട്ടു കൊടുക്കുമോ?.. ഇല്ല'- പി.സി. തോമസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.