'അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചേയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്രം

'അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചേയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാരില്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചേയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഒറ്റപ്പെട്ട പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലാത്ത സാഹചര്യത്തില്‍ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യു.എസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ കാതലായ മാറ്റത്തിന് വഴിയൊരുങ്ങുന്നു എന്ന സൂചന കൂടിയാണ് പീയുഷ് ഗോയലിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

യു.എസുമായുള്ള വ്യാപാര കരാറുകള്‍ ഒരു സമയ പരിധി വച്ചുകൊണ്ടുള്ള ഇടപെടലുകള്‍ക്കില്ല. ചര്‍ച്ചകളില്‍ ഇരു പക്ഷവും സംതൃപ്തരാവുമ്പോള്‍ കരാര്‍ സാധ്യമാകും. നിലവില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട് ഒരു പ്രശ്നവും നിലനില്‍ക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഇനി നമുക്ക് കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പീയുഷ് ഗോയല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.