2024 ല്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തത് 4187 കേസുകള്‍; ലഹരി കേസില്‍ വന്‍ വര്‍ധനവ്

 2024 ല്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തത് 4187 കേസുകള്‍; ലഹരി കേസില്‍ വന്‍ വര്‍ധനവ്

മംഗളൂരു: നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കര്‍ണാടകയില്‍ വന്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ 63 ശതമാണ് വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കര്‍ണാടക പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2024 ല്‍ സംസ്ഥാനത്തുടനീളം 4,187 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2025 ല്‍ അത് 6825 ആയി ഉയര്‍ന്നു. കേസുകളുടെ വര്‍ധന നിയമ നിര്‍വഹണ ഏജന്‍സികള്‍, നയ രൂപവല്‍കരണ വിദഗ്ധര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ വികസിക്കുന്ന മയക്ക് മരുന്ന് ശൃംഖലകളെയും വര്‍ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകളെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തുടനീളം ആരംഭിച്ച ശ്രദ്ധാപൂര്‍വമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കേസ് വര്‍ധനയുടെ പ്രധാന ഘടകമാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മൈസൂരു, ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റുകളില്‍ ലഹരി കടത്തുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐടി ഇടനാഴികള്‍, ഗതാഗത കേന്ദ്രങ്ങള്‍, വ്യവസായ ഷെഡുകള്‍ ഉള്‍പ്പെടെയുള്ള നഗര ഹോട്ട്സ്പോട്ടുകള്‍ എന്നിവക്ക് സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പരിശോധനകളും ഇന്റലിജന്‍സ് അധിഷ്ഠിത പ്രവര്‍ത്തനങ്ങളും ശക്തമാക്കിയത് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാരണമായി. കൂടാതെ സമൂഹത്തിലേക്ക് മയക്കുമരുന്നിന്റെ വര്‍ധിച്ച് വരുന്ന കടന്നുകയറ്റത്തെയും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.