ചെന്നൈയില്‍ വിസിലിന് നിരോധനം: അപ്രതീക്ഷിത വിലക്ക് ട്വന്റി 20 ലോകകപ്പ് മത്സര വേദിയില്‍

ചെന്നൈയില്‍ വിസിലിന് നിരോധനം: അപ്രതീക്ഷിത വിലക്ക് ട്വന്റി 20 ലോകകപ്പ് മത്സര വേദിയില്‍

ചെന്നൈ: ചെന്നൈയില്‍ വിസിലിന് നിരോധനം ഏര്‍പ്പെടുത്തി. ട്വന്റി 20 ലോകകപ്പില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന മത്സരങ്ങളിലാണ് വിസിലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് ചെപ്പോക്കില്‍ ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ സ്റ്റേഡിയത്തില്‍ വിസിലുമായി പോകാന്‍ ആരെയും പൊലീസ് അനുവദിച്ചിരുന്നില്ല.

നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തിരഞ്ഞെടുപ്പ് ചിഹ്ന്‌നമാണ് വിസില്‍. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കണക്കിലെടുത്താണ് സ്റ്റേഡിയത്തില്‍ വിസിലിന് വിലക്കേര്‍പ്പെടുത്തിയത് എന്ന വിവരവും പുറത്ത് വരുന്നുണ്ട്. സ്റ്റേഡിയത്തിന് സമീപമുള്ള കടകളില്‍ വിസില്‍ വില്‍ക്കുന്നത് പൊലീസ് വിലക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം സ്റ്റേഡിയത്തിലെ വിസില്‍ നിരോധനത്തില്‍ ഒരു പങ്കുമില്ലെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും ബിസിസിഐയും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി. ഐപിഎല്ലില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുദ്രാവാക്യം തന്നെ വിസില്‍ പോട് (വിസിലടിക്കൂ) എന്നാണ്.വിസില്‍ പോട് എന്ന പേരില്‍ ഔദ്യോഗിക ഗാനവും അവര്‍ക്കുണ്ട്. ചെന്നൈ വേദിയാകുന്ന മത്സരങ്ങളില്‍ വലിയതോതില്‍ വിസിലൊച്ച മുഴങ്ങാറും ഉണ്ട്.

അതേസമയം ചെപ്പോക്കില്‍ വിസില്‍ നിരോധിച്ചതിനെതിരെ ടിവികെ രംഗത്തെത്തി. ലോകമെമ്പാടും ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ കാണികള്‍ വിസില്‍ മുഴക്കാറുണ്ട്. അത് വളരെ രസകരമാണ്. ഒരു വിസില്‍ എന്നാല്‍ ഒരു ഫൗള്‍ ഗെയിം നിര്‍ത്തുക എന്നും അര്‍ത്ഥമാക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഫൗളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ടിവികെ വക്താവ് ഫെലിക്‌സ് ജെറാള്‍ഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.