ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍; ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ റഷ്യന്‍ എണ്ണ ഒഴിവാക്കുന്നു

ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍; ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ റഷ്യന്‍ എണ്ണ ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ റഷ്യന്‍ എണ്ണ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ വ്യാപാരികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിലപാട് ഏപ്രില്‍ കഴിഞ്ഞും നീളുമെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏപ്രിലില്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഏതാനും ബാരല്‍ എണ്ണ മാര്‍ച്ചില്‍ വാങ്ങും. ഇന്ത്യ-യു.എസ് വ്യാപാരക്കരാറിന്റെ പ്രാഥമിക രൂപരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നത്.

അതായത് റഷ്യന്‍ എണ്ണ ഒഴിവാക്കണം എന്നത് വ്യാപാരക്കരാറിനുള്ള യു.എസിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. അതേസമയം ഇക്കാര്യത്തെക്കുറിച്ച് റോയിറ്റേഴ്സിനോട് പ്രതികരിക്കാന്‍ മൂന്ന് കമ്പനികളും തയ്യാറായില്ല. മറ്റ് പല എണ്ണ ശുദ്ധീകരണശാലകളും റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.