കേരളത്തിലെ ഏഴ് റെയില്‍വേ പദ്ധതികള്‍ക്കുള്ള ഡിപിആര്‍ സര്‍വേയ്ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി

കേരളത്തിലെ ഏഴ് റെയില്‍വേ പദ്ധതികള്‍ക്കുള്ള ഡിപിആര്‍ സര്‍വേയ്ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്കുള്ള ഡീറ്റെല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതിയായിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം സാധ്യമാക്കുന്നതിനായി ഡിപിആര്‍ തയ്യാറാക്കുന്നതിനായുള്ള സര്‍വേകള്‍ക്കാണ് അനുമതി നല്‍കിയതെന്ന് റെയില്‍വേ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഷൊര്‍ണൂര്‍-മംഗലാപുരം മൂന്നും നാലും പാതകള്‍ - 307 കിലോ മീറ്റര്‍, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മൂന്നും നാലും പാതകള്‍ - 99 കിലോ മീറ്റര്‍, ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാത - 106 കിലോ മീറ്റര്‍, എറണാകുളം-കായംകുളം മൂന്നാം പാത (കോട്ടയം വഴി) -115 കിലോ മീറ്റര്‍, കായംകുളം-തിരുവനന്തപുരം മൂന്നാം പാത - 105 കിലോ മീറ്റര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ മൂന്നാം പാത- 71 കിലോ മീറ്റര്‍, തുറവൂര്‍-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ - 46 കിലോ മീറ്റര്‍ എന്നീവയാണ് പദ്ധതികള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.