പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് എ. സുരേഷിനെ ക്ഷണിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും. ജാഥയിലേക്ക് യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേതാക്കള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ച് സുരേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. കെപിസിസി നേതാക്കള്‍ എ. സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
1965 ല്‍ നിലവില്‍ വന്ന മലമ്പുഴ മണ്ഡലത്തില്‍ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ് അച്യുതാനന്ദനും ഇ.കെ നായനാരും ടി. ശിവദാസനും ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ പലവട്ടം ജയിച്ച മണ്ഡലമാണ് മലമ്പുഴ. എ. പ്രഭാകരനാണ് സിറ്റിങ് എംഎല്‍എ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിക്കും പിന്നില്‍ മൂന്നാമതായി പോയ മണ്ഡലം കൂടിയാണ്് മലമ്പുഴ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.