'ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?..' സ്വര്‍ണക്കൊള്ളയില്‍ പരിഹാസ ചോദ്യവുമായി സുപ്രീം കോടതി

'ശബരിമലയില്‍  ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?..' സ്വര്‍ണക്കൊള്ളയില്‍ പരിഹാസ ചോദ്യവുമായി  സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ച് സ്വര്‍ണക്കൊള്ളയ്ക്കെതിരേ നിര്‍ണായക പരാമര്‍ശം നടത്തിയത്.

'അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ' എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അഭിഭാഷകനോട് ആരാഞ്ഞത്. കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുന്നത് പിന്നീട് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി.

സ്വര്‍ണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നാനോ ടെക് ഗോള്‍ഡന്‍ ഡെപോസിഷനില്‍ വിദഗ്ദ്ധന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഐഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പങ്കജ് ഭണ്ഡാരിയെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.