കുവൈറ്റില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം: പതിനൊന്ന് വയസുകാരി കൊല്ലപ്പെട്ടു; കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

കുവൈറ്റില്‍ വീണ്ടും ഇറാന്റെ  വ്യോമാക്രമണം: പതിനൊന്ന് വയസുകാരി കൊല്ലപ്പെട്ടു; കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇറാന്റെ വ്യോമാക്രമണത്തിനിടെ ഷെല്‍ ചീളുകള്‍ തുളഞ്ഞുകയറി പരിക്കേറ്റ പതിനൊന്ന് വസുകാരി മരിച്ചു. ഇറാന്‍കാരിയായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഖാദി സിയ മേഖലയില്‍ പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്ന വീടിന് മുകളിലാണ് മിസൈല്‍ ഭാഗങ്ങള്‍ വീണത്. പെണ്‍കുട്ടിയുടെ രണ്ട് സഹോദരിമാര്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ട് സഹോദരിമാര്‍ ആശുപത്രി വിട്ടു.

ഇറാന്‍ തുടരുന്ന ആക്രമണത്തില്‍ കുവൈറ്റില്‍ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് കൂടുതല്‍ പേര്‍ക്കും പരിക്കേല്‍ക്കുന്നത്. നിരവധി ആക്രമണങ്ങള്‍ ചെറുത്തെന്ന് കുവൈറ്റ് അറിയിച്ചു. സൗദിക്ക് നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഇറാന്റെ ഒമ്പത് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി വ്യക്തമാക്കി.

ഇന്നലെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈറ്റില്‍ രണ്ട് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ജന്റുമാരായ വാലീദ് മജീദ് സുലൈമാന്‍, അബ്ദുല്‍ അസീസ് മൊഹ്സെന്‍ ദാഖില്‍ നാസര്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈറ്റ് സായുധസേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാല്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുവൈറ്റ് പുറത്തു വിട്ടിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.