ന്യൂഡല്‍ഹി: ടെലിവിഷന്‍ റേറ്റിങില്‍ പരിഷ്‌കാരം വരുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ . ലാന്‍ഡിങ് പേജിലെ വ്യൂവര്‍ഷിപ്പ് റേറ്റിങില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. ലാന്‍ഡിങ് പേജ് മാര്‍ക്കറ്റിങ് ഉപകരണമായി മാത്രമേ കണക്കാക്കാനാകുവെന്ന് വിലയിരുത്തിയാണ് തീരുമാനം. ചാനലുകള്‍ റേറ്റിങില്‍ കൃത്രിമം കാണിക്കുന്നത് തടയുകയാണ് ലക്ഷ്യം.
റേറ്റിങിന്റെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്ന വീടുകളുടെ എണ്ണം കൂട്ടാനും പുതിയ പരിഷ്‌കാരത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. സുതാര്യതയും വിശ്വാസതയും ഉറപ്പുവരുത്താനാണ് പുതിയ നയം. ടിവി റേറ്റിങ് ഏജന്‍സികള്‍ക്കുള്ള ആസ്തി മാനദണ്ഡങ്ങളും ലഘൂകരിച്ചു. യോഗ്യത മാനദണ്ഡം 20 കോടിയില്‍ നിന്ന് അഞ്ച് കോടിയാക്കി കുറച്ചു.
ഡയറക്ടര്‍ ബോര്‍ഡിലെ 50 ശതമാനം ആളുകള്‍ക്കും പ്രക്ഷേപകര്‍, പരസ്യ ദാതാക്കള്‍, ഏജന്‍സികള്‍ എന്നിവരുമായി ബന്ധമുണ്ടാകാന്‍ പാടില്ല. റേറ്റിങ് ഏജന്‍സികള്‍ 80,000 വീടുകളില്‍ കൂടി മീറ്ററുകള്‍ ഘടിപ്പിക്കണം. നിലവിലുള്ള ഏജന്‍സികള്‍ ആറ് മാസത്തിനകം നടപടി പൂര്‍ത്തിയാക്കണം. ഡാറ്റയും അളക്കുന്ന രീതിയും ഏജന്‍സികള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 10 ദിവസത്തിനകം പരാതി പരിഹാരത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം എന്നിങ്ങനെയാണ് പരിഷ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.