പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയില്‍ വീഡിയോ ദൃശ്യങ്ങള്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി പരിശോധിച്ചു. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കായി പൊലീസിന് കൈമാറി.
സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും ഏപ്രില്‍ 11 നകം പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ മൊഴി ഫ്‌ളൈയിങ് സ്‌ക്വാഡ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ശോഭാ സുരേന്ദ്രനില്‍ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് വയോധിക മൊഴി നല്‍കിയിരിക്കുന്നത്. പ്രധാന സാക്ഷി ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം തുടരാനാണ് തീരുമാനം. വിഷയത്തെക്കുറിച്ച് ശോഭാ സുരേന്ദ്രനോട് നേരിട്ട് സംസാരിച്ചുവെന്നും എന്നാല്‍ ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും പൊലീസ് വിഭാഗത്തിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ശോഭ സുരേന്ദ്രന്‍ ഏപ്രില്‍ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുംബൈ മലയാളിയായ സിമി രാജീവ് എന്ന സ്ത്രീയാണ് പണം നല്‍കിയതെന്നാണ് ശോഭാ സുരേന്ദ്രനൊപ്പം ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭയ്‌ക്കൊപ്പം ഇവര്‍ നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. കൂടാതെ ഇവര്‍ ശോഭാ സുരേന്ദ്രനെ ഷാള്‍ അണിയിക്കുന്നതിന്റെയും കൈ കൊടുക്കുന്നതിന്റെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.