ഒടുവില്‍ അന്തിമ കണക്ക് പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍; സംസ്ഥാനത്ത് 78.27 ശതമാനം പോളിങ്

 ഒടുവില്‍ അന്തിമ കണക്ക് പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍; സംസ്ഥാനത്ത്  78.27 ശതമാനം പോളിങ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ടു. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1987 ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങാണ് ഇത്തവണത്തേത്. കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് - 84.83 ശതമാനം. റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് - 68.99 ശതമാനം.

ചിറ്റൂര്‍ - 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങള്‍. 1987 ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു പോളിങ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ല തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസാന പോളിങ് ശതമാനം പുറത്തു വിട്ടിരുന്നില്ല. കണക്കുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.