റായ്പൂര്‍: ഛത്തീസ്ഗഡിലെ പവര്‍ പ്ലാന്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
അപകടസ്ഥലത്ത് വെച്ച് തന്നെ എട്ട് പേര്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മറ്റു രണ്ട് പേര്‍ മരണപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ നിയന്ത്രണ വിധേയമാക്കി.
വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പവര്‍ പ്ലാന്റില്‍ അപ്രതീക്ഷിതമായാണ് ബോയിലര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേദാന്ത ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് കമ്പനി വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.