വനിതാ സംവരണം അടക്കം മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം, ബഹളം

വനിതാ സംവരണം അടക്കം മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം, ബഹളം

ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം, ത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നീ മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരാണ് ലോക്സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഇന്ന് സഭ തുടങ്ങിയതോടെ വനിതാ സംവരണ ബില്ല് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരോട് സീറ്റില്‍ ഇരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

അതിനിടെ അന്തരിച്ച പ്രശസ്ത ഗായിക ആശാ ഭോസ്ലെക്കും അന്തരിച്ച മുന്‍ അംഗങ്ങള്‍ക്കും സഭ ആദരാഞ്ജലി അര്‍പ്പിച്ചു. ശേഷം സഭാ നടപടികള്‍ തുടങ്ങിയെങ്കിലും ബില്ലില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.

കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ എത്തിയത്. വനിതാ ബില്‍ ഭേദഗതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് കെ.സി വേണുഗോപാല്‍ എംപി എതിര്‍ത്ത് സംസാരിച്ചു. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും അദേഹം പറഞ്ഞു.

ഇതോടെ സ്പീക്കര്‍ ഇടപെട്ടു. എന്നാല്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. എല്ലാം സംസാരിക്കാന്‍ അവസരം നല്‍കുമെന്നും എല്ലാവര്‍ക്കും സമയം ലഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ബില്ലില്‍ എതെങ്കിലും വിഷയം ഉണ്ടെങ്കില്‍ അത് ചര്‍ച്ചയില്‍ പറയണമെന്ന് അമിത് ഷാ പറഞ്ഞു. അവതരണത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇപ്പോള്‍ പറയേണ്ടതെന്നും സഭയിലെ ചട്ടം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.