തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള വെടിമരുന്ന് പുരയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണം 14 ആയി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരം. ഇവര്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് 3:30 നാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. പിന്നീട് രണ്ട് മണിക്കൂറോളം തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും തീ പടരുകയും ആയിരുന്നു. തീ അണച്ചെങ്കിലും സ്ഥലത്ത് നിന്ന് വന്‍തോതില്‍ ഇപ്പോഴും പുക ഉയരുന്നുണ്ട്. കൂടാതെ പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയര്‍ത്തുന്നു.
തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഈ മാസം 24 ന് നടക്കേണ്ട തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. രണ്ട് വലിയ സ്‌ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടന ശബ്ദം കേട്ടതായാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.