ഹെല്‍പ്‌ലൈന്‍ നമ്പര്‍: 8075011853.
തൃശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ചികിത്സ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഉടന്‍ തൃശൂരിലെത്തും.
ദുരന്തത്തില്‍ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 8075011853.
നിലവില്‍ പരിക്കേറ്റവരെല്ലാം തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുള്ള 25 പേരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്ക് 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
സ്‌ഫോടനം ഉണ്ടായ മുണ്ടത്തിക്കോട്ട് അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള പരിശോധനകള്‍ തുടരുകയാണ്. കനത്ത ചൂടാണോ അതോ മറ്റ് സുരക്ഷാ വീഴ്ചകളാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ ദുരന്തം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.