നിര്‍ജ്ജലീകരണവും നെഞ്ചില്‍ അണുബാധയും: ശരദ് പവാര്‍ ആശുപത്രിയില്‍

 നിര്‍ജ്ജലീകരണവും നെഞ്ചില്‍ അണുബാധയും: ശരദ് പവാര്‍ ആശുപത്രിയില്‍

മുംബൈ: നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 കാരനായ പവാറിനെ രണ്ട് ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ മാസം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശരദ് പവാര്‍ വീല്‍ചെയറില്‍ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ മരണത്തെത്തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയില്‍ നാളെ നടക്കാനിരിക്കെ ശരദ് പവാറിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞേക്കില്ല. 1967 മുതല്‍ പവാര്‍ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല. കാന്‍സറിനെ അതിജീവിച്ച നേതാവ് കൂടിയാണ് ശരദ് പവാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.