'ഭീകര വാദത്തോട് സന്ധി പാടില്ല'; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപെടുത്തി ബ്രിക്‌സ് പ്രതിനിധികള്‍

'ഭീകര വാദത്തോട് സന്ധി പാടില്ല'; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപെടുത്തി ബ്രിക്‌സ് പ്രതിനിധികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപെടുത്തി ബ്രിക്‌സ് രാജ്യങ്ങളിലെ പ്രതിനിധികള്‍. ഇന്നലെ ഡല്‍ഹില്‍ സമാപിച്ച യോഗത്തിലാണ് ബ്രിക്‌സ് പ്രതിനിധികള്‍ പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പങ്കുവച്ചത്.

ബ്രിക്‌സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. സംഘര്‍ഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ലെങ്കിലും ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്‌സ് പ്രതിനിധികളുടെ നിലപാട്.

യോഗത്തില്‍ ഇറാന്‍-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് പുറമേ പാലസ്തീന്‍ സംഘര്‍ഷം, യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചര്‍ച്ച ചെയ്തു.

യുദ്ധം അവസാനിപ്പിച്ച് സമാധാനം കൈവരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം. അടുത്ത വര്‍ഷം ചൈനയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.