'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല'; ട്രംപിന് നേരേയുണ്ടായ വധ ശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല'; ട്രംപിന് നേരേയുണ്ടായ വധ ശ്രമത്തെ  അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സുരക്ഷിതരാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആശ്വാസം തോന്നിയെന്ന് മോഡി പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദേഹം എക്‌സില്‍ കുറിച്ചു.

'വാഷിങ്ടണ്‍ ഡിസിയിലെ ഹോട്ടലില്‍ ഉണ്ടായ വെടിവയ്പ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിതയ്ക്കും വൈസ് പ്രസിഡന്റിനും പരിക്കേല്‍ക്കാതെ സുരക്ഷിതരായിരിക്കുന്നുവെന്നതില്‍ ആശ്വാസമുണ്ട്. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. അതിനെ നിസംശയമായും അപലപിക്കണം'- മോഡി കുറിച്ചു.

പ്രദേശിക സമയം ശനിയാഴ്ച രാത്രി നടന്ന അത്താഴ വിരുന്നില്‍ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ഈ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. അത്താഴ വിരുന്നിനിടെ വലിയ വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു. എട്ടോളം വെടിയൊച്ചകള്‍ കേട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഇതിനു പിന്നാലെ ട്രംപിനെയും പ്രഥമ വനിത മെലാനിയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തു നിന്ന് ഒഴിപ്പിച്ചു. ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള മുപ്പത്തൊന്നുകാരനായ കോള്‍ ടോമാസ് അലന്‍ ആണ് വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.