വോട്ടെണ്ണലിന് ധൃതി പിടിക്കേണ്ട, കൃത്യത അനിവാര്യം; വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

വോട്ടെണ്ണലിന് ധൃതി പിടിക്കേണ്ട, കൃത്യത അനിവാര്യം; വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടിങ് ഏജന്റുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. വോട്ടെണ്ണല്‍ സമയം നാലോ അഞ്ചോ ആയാലും പ്രശ്‌നമില്ല.

ധൃതി പിടിക്കാതെ കാര്യങ്ങള്‍ എല്ലാം കൃത്യമായി മനസിലാക്കിയ ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് പോയാല്‍ മതി എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രധാന നിര്‍ദേശം.

ഇതോടെ സംസ്ഥാനത്ത് വോട്ടെണ്ണല്‍ നീളാന്‍ സാധ്യതയേറുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് എട്ടോടെ ആരംഭിക്കും. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം ഇ.വി.എം നടപടികളും ആരംഭിക്കും. വോട്ടെണ്ണല്‍ സമയത്ത് വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനികളും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തില്‍ വീഡിയോഗ്രഫി ഉപയോഗപ്പെടുത്തിയാകും സ്ട്രോങ് റൂമുകള്‍ തുറക്കുന്നത്. ഏകദേശം രാവിലെ ഏഴോടെ ഈ നടപടികള്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാധ്യമങ്ങള്‍ക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് നിശ്ചിത സ്ഥലം വരെ പ്രവേശനം ലഭിക്കും. വോട്ടെണ്ണല്‍ സംബന്ധിച്ചുള്ള പരാതികള്‍ നിരീക്ഷകര്‍ക്ക് നേരിട്ട് കൈമാറാം. അല്ലാത്തപക്ഷം 1950 എന്ന തിരഞ്ഞെടുപ്പ് കമീഷന്റെ കോള്‍ സെന്ററില്‍ വിളിച്ചും പരാതിപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.