ഇടതുകോട്ട തകർന്നു; കേരളത്തിലും അധികാരം നഷ്ടമായി; ഇന്ത്യയിൽ ഇനി സിപിഐഎം ഭരണമില്ല

ഇടതുകോട്ട തകർന്നു; കേരളത്തിലും അധികാരം നഷ്ടമായി; ഇന്ത്യയിൽ ഇനി സിപിഐഎം ഭരണമില്ല

ന്യൂഡൽഹി: പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും പരാജയപ്പെട്ടതോടെ രാജ്യത്തെ ഇടതുപക്ഷ ഭരണം പൂർണമായും അവസാനിച്ചു. രാജ്യത്ത് സിപിഐഎം അധികാരത്തിലിരുന്ന ഏക സംസ്ഥാനമായിരുന്നു കേരളം. 2021 ൽ ചരിത്രപരമായ ഭരണത്തുടർച്ച നേടി കരുത്തറിയിച്ച ഇടതു മുന്നണിക്ക് അഞ്ച് വർഷത്തിന് ശേഷം നേരിട്ട ഈ പരാജയം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

1977 മുതൽ 2011 വരെ തുടർച്ചയായി 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച ഇടതു മുന്നണിയെ മമത ബാനർജിയാണ് താഴെയിറക്കിയത്. 1993 മുതൽ 25 വർഷം ത്രിപുര ഭരിച്ച ഇടതുപക്ഷത്തെ 2018 ൽ ബിജെപി ഭരണത്തിൽ നിന്നും പുറത്താക്കി. കേരളത്തിലെ അഞ്ച് വർഷത്തിലൊരിക്കൽ ഭരണം മാറുന്ന പ്രവണത 2021 ൽ തിരുത്തിക്കുറിച്ചെങ്കിലും ഭരണവിരുദ്ധ തരംഗവും കൊടുകാര്യസ്ഥതയും 2026 ൽ തിരിച്ചടിയാവുകയായിരുന്നു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ഇടതുപക്ഷ നേതൃത്വത്തെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ട ശേഷം ഇതുവരെ തിരിച്ചുപിടിക്കാൻ സാധിക്കാത്ത അതേ അവസ്ഥയിലേക്ക് കേരളവും നീങ്ങുമോ എന്ന ഭീതിയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

2026 ലെ കേരളത്തിലെ ഈ പരാജയത്തോടെ രാജ്യത്ത് ഒരിടത്തും സിപിഐഎം നേതൃത്വം നൽകുന്ന ഭരണകൂടമില്ലാത്ത സാഹചര്യം സംജാതമായി. സാമ്പത്തിക-സാമൂഹ്യ മാറ്റങ്ങൾക്കൊപ്പം ജനങ്ങൾ ഇടതുപക്ഷത്തെ ചേർത്തു പിടിച്ചിരുന്നെങ്കിലും ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ഇത്തവണ അവർക്ക് സാധിച്ചില്ല. കേരളത്തിലെ ഈ തകർച്ച ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.