വിജയ്ക്ക് കൈ കൊടുക്കാനൊരുങ്ങി കോണ്‍ഗ്രസ്; കേവല ഭൂരിപക്ഷത്തിന് ചെറു പാര്‍ട്ടികളുടെയും പിന്തുണ

വിജയ്ക്ക് കൈ കൊടുക്കാനൊരുങ്ങി കോണ്‍ഗ്രസ്; കേവല ഭൂരിപക്ഷത്തിന് ചെറു പാര്‍ട്ടികളുടെയും പിന്തുണ

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച വന്‍ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ സജീവമാവുകയാണ് തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപക നേതാവും നടനുമായ വിജയ്. 234 അംഗ നിയമസഭയില്‍ 107 സീറ്റുകള്‍ സ്വന്തമാക്കിയ ടിവികെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

കേവല ഭൂരിപക്ഷമായ 118 കടക്കണമെങ്കില്‍ 11 പേരുടെ പിന്തുണ കൂടി വേണം. ഈ സാഹചര്യത്തില്‍ സഖ്യ സാധ്യതകളെക്കുറിച്ചുള്ള തീവ്രമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഭൂരിപക്ഷം നേടാന്‍ ടിവികെ അഞ്ച് സീറ്റുള്ള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സഹായം തേടാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.

അതിനിടെ മിന്നും വിജയം നേടിയ വിജയ്യെ ഫോണില്‍ വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചതും കോണ്‍ഗ്രസ്-ടിവികെ സഖ്യ ചര്‍ച്ച സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ടിവികെയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഹൈക്കമാന്‍ഡിന് കത്തയച്ചതിന് പിന്നാലെയാണ് വിജയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോള്‍ വന്നത്.

ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ഡിഎംകെയ്ക്ക് 74 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് വരാനേ കഴിഞ്ഞൊള്ളൂ. 52 സീറ്റുകള്‍ നേടിയ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ പിന്നെ ആറ് എംഎല്‍എമാര്‍ കൂടി പിന്തുണച്ചാല്‍ വിജയ്ക്ക് കേവല ഭൂരിപക്ഷമാകും.

രണ്ട് സീറ്റുള്ള സിപിഎം ടിവികെയെ പിന്തുണയ്ക്കും. പിന്നീട് മറ്റ് ചെറു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ഭരിക്കാമെന്നാണ് വിജയ് കണക്ക് കൂട്ടുന്നത്. അതേസമയം ഡിഎംകെയെ തമിഴ്നാട്ടില്‍ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ എഐഎഡിഎംകെ വിജയ്യുമായി കൈകോര്‍ക്കാനുള്ള എന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.