കാലി (കൊളംബിയ): കൊളംബിയയിലെ പ്രശസ്തമായ ലാ എർമിറ്റ ദേവാലയത്തിൽ യുവാവിന്റെ പരാക്രമം. ദേവാലയത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അൾത്താരയിലെ വിശുദ്ധ രൂപങ്ങൾ തല്ലിത്തകർത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു നടുക്കുന്ന സംഭവം.
രാവിലെ ദേവാലയത്തിനുള്ളിലേക്ക് ഓടിക്കയറിയ യുവാവ് അൾത്താരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. "ഞാൻ 666 ആണ്" എന്ന് അലറിവിളിച്ചു കൊണ്ട് അവിടെയുണ്ടായിരുന്ന തിരുസ്വരൂപങ്ങൾ ഓരോന്നായി പിഴുതെടുത്ത് നിലത്തെറിഞ്ഞു തകർത്തു. ആക്രമണത്തിൽ ദേവാലയത്തിലെ ഭൂരിഭാഗം രൂപങ്ങളും തകർക്കപ്പെട്ടതായി പള്ളി അധികൃതർ അറിയിച്ചു. അക്രമി പള്ളിക്കുള്ളിൽ അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായാണ് പ്രാഥമിക നിഗമനം. ഇയാൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
വിശ്വാസികളുടെ ആത്മീയ വികാരങ്ങളെ വ്രണപ്പെടുത്തിയ ഈ നീചകൃത്യത്തിൽ കാലി അതിരൂപത അധ്യക്ഷൻ ലൂയിസ് ഫെർണാണ്ടോ റൂഡ്രിഗസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമം നടത്തിയ യുവാവിനായി പ്രാർത്ഥിക്കണമെന്ന് അദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
സംഭവത്തിൽ പ്രായശ്ചിത്തമെന്നോണം മെയ് ഒമ്പത് വരെ ദേവാലയം അടച്ചിട്ട് പ്രത്യേക പ്രാർത്ഥനകൾ നടത്തി. തകർന്ന രൂപങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും സഭ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.