ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയിലെ സി.വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്യെ കാണാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുംസംസ്ഥാനത്ത് എഐഎഡിഎംകെയ്ക്ക് തുടര്‍ച്ചയായുണ്ടായ തോല്‍വികളാണ് ഈ മാറ്റത്തിന് കാരണമെന്നും ഷണ്മുഖം പറഞ്ഞു.
ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാര്‍ട്ടി രൂപീകരിച്ചത്. 53 വര്‍ഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരാണ്. ഡിഎംകെയുടെ പിന്തുണയോടെ എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ത്തു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാല്‍ എഐഎഡിഎംകെ എന്ന പാര്‍ട്ടി ഇല്ലാതാകുമെന്നും ഷണ്‍മുഖം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ 108 എണ്ണവും നേടി വിജയ്യുടെ പാര്‍ട്ടി ആധിപത്യം ഉറപ്പിച്ചെങ്കിലും ഭൂരിപക്ഷം കടന്നില്ല. അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസും ബാക്കി ലീഗും സിപിഎമ്മും സിപിഐയും വിസികെയും നല്‍കി കേവല ഭൂരിപക്ഷം എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷണ്‍മുഖം പക്ഷം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, നിലവില്‍ ഒരു സഖ്യത്തിലും ഇല്ലെന്ന് പറഞ്ഞ ഷണ്‍മുഖം, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമായിരിക്കും ഇനി തങ്ങളുടെ ശ്രദ്ധയെന്നും വ്യക്തമാക്കി. എന്നാല്‍ നിലവിലെ പിളര്‍പ്പ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടയില്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ വിസമ്മതം അറിയിച്ച എടപ്പാടി പളനിസ്വാമിയുമായി രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.