സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തും; ഇത്തവണ മണ്‍സൂണ്‍ ദുര്‍ബലമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തും; ഇത്തവണ മണ്‍സൂണ്‍ ദുര്‍ബലമായേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ വൈകും. ജൂണ്‍ അഞ്ചോടെ മാത്രമേ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തുകയുള്ളൂ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസവും മണ്‍സൂണ്‍ കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് കാലവര്‍ഷം വൈകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമായി വിലയിരുത്തപ്പെടുന്നത്.

നേരത്തെ മെയ് 26 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നി മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം കള്ളക്കടല്‍ പ്രതിഭാസം മൂലം ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.