ഇഡി റെയ്ഡ് വിവരം പൊലീസ് അറിഞ്ഞില്ല; തിരുവനന്തപുരത്തേത് ആസൂത്രിത ആക്രമണം: എത്ര വലിയ നേതാവായാലും നടപടിയെന്ന് രമേശ് ചെന്നിത്തല

ഇഡി റെയ്ഡ് വിവരം പൊലീസ് അറിഞ്ഞില്ല; തിരുവനന്തപുരത്തേത് ആസൂത്രിത ആക്രമണം: എത്ര വലിയ നേതാവായാലും നടപടിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നഗരത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള മുന്‍കൂട്ടി അറിയിപ്പും പൊലീസിന് ലഭിച്ചിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

മുന്‍കൂട്ടി സൂചന നല്‍കിയിരുന്നെങ്കില്‍ പൊലീസിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നിരുന്നാലും ക്രമസമാധാന നില ഉറപ്പാക്കാന്‍ പൊലീസ് സമയോചിതമായി ഇടപെട്ടിട്ടുണ്ട്. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അക്രമകാരികള്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്ത് സമാനമായ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. ആളുകള്‍ സംഘടിച്ചെത്തിയ സാഹചര്യത്തിലാണ് ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസ് ഇടപെട്ടത്. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും. പ്രതികളെല്ലാം നിരീക്ഷണത്തിലാണ്. ഇവരുടെ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. എവിടെപ്പോയി ഒളിച്ചാലും അവരെ പിടികൂടുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തതു.

ഇഡി റെയ്ഡിനെക്കുറിച്ച് ആഭ്യന്തര വകുപ്പിനോ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് തികച്ചും സ്വാഭാവികമായ ഭരണഘടനാ പരമായ നടപടി മാത്രമാണെന്നും അതിനെ നിലവിലെ ഇഡി റെയ്ഡുകളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട ലീഡര്‍മാര്‍ എത്ര വലിയവരാണെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.