കൊച്ചി: മുനമ്പം ഭൂമി കേസില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നും പോര്‍ട്ടലില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത് സാങ്കേതികം മാത്രമാണെന്നും മുനമ്പം വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍.
മെയ് ആറിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തത്. മുതവല്ലിമാര്‍ നേരിട്ട് അപ്ലോഡ് ചെയ്യാത്ത വഖഫ് സ്വത്തുകള്‍ മെയ് ആറിന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗം നേരിട്ട് അപ്ലോഡ് ചെയ്യാന്‍ തീരുമാനമെടുത്തു.
വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം മെയ് 16 നാണ് മുനമ്പം ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന നിലപാടില്‍ തന്നെയാണ് വഖഫ് ബോര്‍ഡ്. ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ബോര്‍ഡ് ഈ നിലപാടാണ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.