സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളി; ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളി; ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന്  ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിലെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇ.ഡി അന്വേഷണത്തിന് തല്‍ക്കാലം അടിയന്തര സ്റ്റേ ഇല്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ കേസിന്റെ വാദം പൂര്‍ത്തിയാകുന്നതുവരെ ഇ.ഡിക്ക് അന്വേഷണം തുടരാം.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശ്വരനാണ് ഇ.ഡിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായത്. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള കേസായതിനാല്‍ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചിരിക്കുന്നത്.

കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ നടപടികള്‍ ഇ.ഡി കടുപ്പിച്ചേക്കും. സിഎംആര്‍എല്‍ ശനിയാഴ്ച സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് കോടതി പരിഗണിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.