കുവൈറ്റില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; നിയന്ത്രണങ്ങള്‍ കർശനമാക്കി അധികൃതർ

കുവൈറ്റില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; നിയന്ത്രണങ്ങള്‍ കർശനമാക്കി അധികൃതർ

കുവൈറ്റ്: കുവൈറ്റില്‍ വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വ‍ർദ്ധനവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വാരം ആയിരത്തിനുമുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കി.

ഇന്നലെ 1409 പേരിലാണ് കോവിഡ് റിപ്പോ‍ർട്ട് ചെയ്തത്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 1077 പേ​ർ കൂ​ടി രോഗമുക്​​തി നേ​ടി. കുവൈറ്റില്‍ ഇതുവരെ 1,94,781 പേ​ർ​ക്കാ​ണ്​ കോവിഡ്​ ബാ​ധി​ച്ച​ത്. ഇതില്‍ രോഗമുക്തരായത് ​ 1,82,196 പേ​രാ​ണ്.1097 മരണവും ഇതുവരെ രാജ്യത്ത് റിപ്പോ‍ർട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ വ‍ർദ്ധനവുണ്ട്.


തി​ങ്ക​ളാ​ഴ്​​ച 1179 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്​​ച ഇ​ത്​ 1341 ആ​യി ഉ​യ​ർ​ന്നിരുന്നു. 1811181 ആണ് പുതിയ ടെസ്റ്റുകള്‍. ടെസ്റ്റുകളില്‍ 13.35 ശതമാനം വർദ്ധനവുണ്ട്. അതേസമയം രോഗമുക്തി നേടുന്നവരുടെ ശതമാനം 93.54 ആണെന്നുളളത് ആശ്വാസമായി. ആകെ ആക്ടീവ് കേസുകള്‍ 11488 ആണ്. 162 പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.