തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കിയ സാഹചര്യത്തില്‍ ബദല്‍ ധവളപത്രത്തിന് എല്‍ഡിഎഫ് നീക്കം. സര്‍ക്കാരിന്റെ ധവളപത്രത്തിലെ കണക്കുകള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി. കണക്കുകള്‍ അംഗീകരിക്കാനാകുന്നതല്ലെങ്കില്‍ ബദല്‍ ധവളപത്രം ഇറക്കാനാണ് തീരുമാനം. 2011 ല്‍ എല്‍ഡിഫ് ബദല്‍ ധവളപത്രം ഇറക്കിയിരുന്നു.
മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടര്‍ ഡി. വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി. നാരായണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് സമിതിയുടെ കണ്‍വീനര്‍.
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാന-ചെലവ് കണക്കുകള്‍, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകള്‍ ധവളപത്രത്തിലുണ്ട്.
വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ധവളപത്രത്തിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.