താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലിൽ സ്റ്റേ; നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി

താത്ക്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്തലിൽ സ്റ്റേ; നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി

തിരുവനന്തപുരം : സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്താനുള്ള തീരുമാനത്തില്‍ ഹൈക്കോടതി ഇടപെടല്‍. തീരുമാനം കോടതി മരവിപ്പിച്ചു.

32ല്‍ അധികം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരുന്നു സ്ഥിരപ്പെടുത്തല്‍ നടപടി പുരോഗമിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടപടി മരവിപ്പിച്ച്‌ ഉത്തരവിട്ടു.

പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റേതടക്കം ആറ് ഹർജികളാണ് കോടതി പരിഗണിച്ചത്.  പത്ത് വര്‍ഷത്തിലധികമായി സര്‍വീസിലിരിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. തങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹർജിക്കാരുടെ പരാതി.

12ാം തീയതി കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. അതുവരെ തുടർ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.