തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശമുള്ളത്.
മഴയ്ക്കൊപ്പം തന്നെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇടിമിന്നല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
ഇടിമിന്നല്‍: പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍
വൈദ്യുത ബന്ധം വിച്ഛേദിക്കുക: കാറും മിന്നലും ഉള്ള സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ പ്ലഗ്ഗുകള്‍ ഊരിയിടുക. ഇവയുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം.
ഫോണ്‍ ഉപയോഗം വേണ്ട: ഇടിമിന്നലുള്ളപ്പോള്‍ ലാന്‍ഡ് ഫോണുകളും ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണുകളും ഉപയോഗിക്കരുത്.
തുറസായ സ്ഥലങ്ങള്‍ ഒഴിവാക്കുക: ആകാശം മേഘാവൃതമാണെങ്കില്‍ കുട്ടികളെ ടെറസിലോ തുറസായ സ്ഥലങ്ങളിലോ കളിക്കാന്‍ വിടരുത്.
ജലാശയങ്ങളില്‍ ഇറങ്ങരുത്: മിന്നലുള്ള സമയങ്ങളില്‍ മീന്‍പിടിക്കാനോ കുളിക്കാനോ ആയി ജലാശയങ്ങളില്‍ ഇറങ്ങുന്നത് കര്‍ശനമായി ഒഴുവാക്കണം.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. സൊമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.