കാത്തിരിപ്പിന് വിരാമം: പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ

കാത്തിരിപ്പിന് വിരാമം: പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ

കൊച്ചി: കാത്തിരിപ്പിനൊടുവിൽ മെട്രോമാൻ ശ്രീധരന്റെ നേതൃത്വത്തിൽ പാെളിച്ചുപണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികള്‍ ഇല്ലാതെ പാലം തുറന്നത്. ഡിഎംആർസി ഉദ്യോ​ഗസ്ഥർ പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു.

ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി സുധാകരൻ ആദ്യ യാത്രക്കാരനായി. സി പി എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പാലം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിന് മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തു. പാലം വേഗത്തിൽ പൂർത്തിയാക്കാനായത് ഇ ശ്രീധരൻ, ഡി എം ആർ സി ഊരാളുങ്കൽ എന്നിവരുടെ കൂട്ടായ്മയുടെ വിജയമാണെന്നായിരുന്ന അദ്ദേഹം പറഞ്ഞത്.

സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി നടത്തി. ഇതിന് പിന്നാലെ ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബി ജെ പി പ്രവർത്തകരുടെ പ്രകടനവുമുണ്ടായിരുന്നു.

അതേസമയം പാലം പുതുക്കിപ്പണിയാന്‍ കരാര്‍ നൽകുമ്പോൾ ഒന്‍പത് മാസത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പറഞ്ഞിരുന്നതിലും നേരത്തേ പുനർ നിർമാണം പൂർത്തിയാക്കിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി.യാണ് നിർമാണ മേൽനോട്ടം നടത്തിയത്. എന്നാൽ ആദ്യ പാലം നിര്‍മ്മിക്കാന്‍ 28 മാസമായിരുന്നു വേണ്ടി വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.