റിയാദ്: സൗദിയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിർത്തിവച്ച വിനോദ പരിപാടികള്‍ പുനരാരംഭിക്കുന്നു. കോവിഡ് മുന്‍കരുതലുകളും മാർഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് ജനറല്‍ എന്റർടെയിന്‍മെന്റ് അതോറിറ്റി (ജിഇഎ) അറിയിച്ചു.
മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. തവാല്‍ക്കന ആപ്പിലൂടെ പരിപാടിക്കെത്തുന്ന ആളുകളുടെ ആരോഗ്യനില പരിശോധിക്കണം. സാനിറ്റസേഷനും നിർബന്ധം. സിനിമാശാലകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, മാളുകള്‍, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയ വീണ്ടും പ്രവർത്തനം ആരംഭിക്കും.
വിവാഹാഘോഷങ്ങള്‍ക്കും കോർപ്പറേറ്റ് മീറ്റിംഗുകള്‍ക്കും അനുമതിയില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേർക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുളളത്. വിനോദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർ ജനറല്‍ എന്റർടെയിന്‍മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ച് അനുമതി നേടിയിരിക്കണമെന്നും നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 295 പരിശോധനകളാണ് ജിഎഇ നടത്തിയതെന്ന് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ ഷാല്‍ഹൂബ് പറഞ്ഞു. ഇതില്‍ 19 നിയമലംഘനങ്ങള്‍ കണ്ടെത്തി. അനുമതി വാങ്ങി വിനോദപരിപാടികള്‍ സംഘടിപ്പിക്കുന്നവർ മാർഗ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.