കൊച്ചി: കേരളത്തിൽ എല്ലാ മുന്നണികളോടും തുല്യ സമീപനമാണെന്ന് യാക്കോബായ സഭ . എന്നാൽ ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് പാർട്ടികൾക്കല്ല സഭയ്ക്കാണ്. വിശ്വാസികൾ അവരുടെ വോട്ട് സഭയുടെ നിലനിൽപ്പിന് വേണ്ടിയും സഭയുടെ സംരക്ഷണത്തിന് വേണ്ടിയും വിനിയോഗിക്കണം. സഭയ്ക്ക് നന്മ ചെയ്യുന്നവരെ സഭ സഹായിക്കും. സഭയ്ക്ക് താല്പര്യം സഭയാണ്, രാഷ്ട്രീയമല്ല.
ഇന്നത്തെ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയാകണമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ സമീപനമാണ്. ഏത് മുന്നണി സഭയെ സഹായിച്ചാലും അവരോടൊപ്പം നില്‍ക്കും. ഇതുവരെ ഒരു പാര്‍ട്ടിക്കും അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും മാനേജിംഗ് കമ്മിറ്റി ചേര്‍ന്ന് ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നും അന്തിമ നിലപാട് വിശ്വാസികളെയും പൊതു സമൂഹത്തെയും അറിയിക്കുന്നതായിരിക്കുമെന്നും സഭ സുനഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ബി ജെ പി നയിക്കുന്ന മുന്നണികളോട് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപി ഈ നീക്കത്തെ സുവർണാവസരമായിട്ടാണ് കാണുന്നത്. സഭാ വിശ്വാസികൾക്ക് മുൻതൂക്കമുളള മണ്ഡലങ്ങളിൽ അവരെത്തന്നെ സ്ഥാനാർഥികളാക്കിയാൽ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം. സൂനഹദോസിന് പിന്നാലെ അടുത്ത ദിവസം ചേരുന്ന സഭാ മാനേജിങ് കമ്മിറ്റിയോഗമാണ് നീക്കത്തിന് അന്തിമ അംഗീകാരം നൽകേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.